കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ഇ ഡിക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തില്‍ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇ ഡി അഭിഭാഷകന് കോടതിയെ അറിയിച്ചത്
കൊച്ചി: വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയില്‍ നിന്നുള്‍പ്പടെ ഭീഷണി ഉണ്ടെന്നും ഇ ഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.സം,്ഥാന പോലിസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും,കേന്ദ്ര സുരക്ഷ നല്‍കണമെന്നും സ്വപ്ന ഹരജിയില്‍ പറഞ്ഞു.
ഇ ഡിക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തില്‍ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇ ഡി അഭിഭാഷകന് കോടതിയെ അറിയിച്ചത്.
എം ആര് അജിത്ത് കുമാര്‍ പരാതി പിന്‍വലിപ്പിക്കാന്‍ ഏജന്റിനെ പോലെ പ്രവര്‍ത്തിച്ചുവെന്നും ഹരജിയില്‍ പറയുന്നു. ഇപ്പോള്‍ ചുറ്റുമുള്ള പോലിസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിന്‍വലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു.