എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണത്തിനു അപ്പീലുമായി കുടുംബം

Update: 2025-01-29 09:21 GMT
എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണത്തിനു അപ്പീലുമായി കുടുംബം

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. പ്രതിസ്ഥാനത്ത് ഉള്ളത് രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കുടുംബം പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപോർട്ടിൽ കുടുംബമുയർത്തിയ സംശയങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും അടിവസ്ത്രത്തിൽ കണ്ട രക്തക്കറയടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നില്ലെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.

Tags:    

Similar News