പരപ്പനങ്ങാടി: ക്വാറന്റീന്‍ നിരീക്ഷണത്തില്‍ 20 ദിവസം പിന്നിട്ട പ്രവാസി മരിച്ചു. നമ്പുളം റോഡ് ജംഗ്ഷനടുത്തെ പ്രവാസിയായ മധ്യവയ്‌സ്‌ക്കന്‍ കെ.ടി.ബീരാന്‍ കോയ (53)യാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച്ച 11.30 ഓടെ മരിച്ചത്, കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകരെത്തി മൃതദേഹം ആശുപത്രിയിലെക്ക് മാറ്റി.
പതിനൊന്നിന് രാത്രി സൗദിയില്‍ നിന്നാണ് ഇദ്ദേഹം നാട്ടില്‍ എത്തിയത്. വീട്ടില്‍ ഒറ്റക്കായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. 18 ദിവസത്തിനു ശേഷം പെരുന്നാളിന് ഭാര്യ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം അറിവായിട്ടില്ല.
ഭാര്യ: ഖൈറുന്നിസ്. മക്കള്‍: മുഹ്‌സാന, റമീഷഫര്‍സാന, അജ്മല്‍, അദിനാല്‍. മരുമക്കള്‍: മുഹമ്മദ് സ്വാലിഹ് വെളിമുക്ക്, ഷംനാസ് സൗദി.