ദേ... ഇവിടെയുണ്ട് ആ കുഞ്ഞു ബീറ്റാ..!
2025 ജനുവരി ഒന്ന് മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആണ് ബീറ്റ ജനറേഷന്‍
മിസോറാം: ഇനി ഇത് ബീറ്റാ ജനറേഷന്റെ കാലം. 2025 ജനുവരി ഒന്ന് മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആണ് ബീറ്റ ജനറേഷന്‍. ഇവര്‍ ബീറ്റ ബേബി എന്നാണ് അറിയപ്പെടുക. ജനുവരി ഒന്ന് മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരാണ് ആദ്യത്തെ ബീറ്റ ബേബി എന്ന കാര്യത്തിലാകും എല്ലാവര്‍ക്കും കൗതുകം. എല്ലാവരും ചരിത്രത്തിലേക്ക് പിറന്നു വീണ കുഞ്ഞാരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു. എന്നാല്‍ ഒടുക്കം ആ ബേബിയെ കണ്ടെത്തി.
മിസോറമിലെ ഐസോളില്‍നിന്നുള്ള കുഞ്ഞാണ് ആദ്യ ബീറ്റ ബേബി. ജനുവരി ഒന്ന് പുലര്‍ച്ച 12.03നാണ് ജനനം. ഐസോളിലെ ഖട്‌ല സ്വദേശിയായ റെംറുവാ സാങും ഭാര്യ റംസിര്‍മാവിയുമാണ് ചരിത്രത്തിലിടം പിടിച്ച കുഞ്ഞിന് ജന്മം നല്‍കിയ മാതാപിതാക്കള്‍. സൈനോദ് എന്ന സ്വകാര്യ ആ ശുപത്രിയിലെത്തിയിലായിരുന്നു പ്രസവം. ചരിത്രത്തിന്റെ ഭാഗമായി മാറിയ സുന്ദരി കുഞ്ഞിന് അവര്‍, ഫ്രാങ്ക്‌സാ ദെങ് എന്ന് പേരിട്ടു. ഇന്ത്യയിലെ ആദ്യത്തെ ബീറ്റാ ബേബി. പ്രസവ ചികില്‍സക്കുശേഷം ആശുപത്രിയില്‍ നിന്നും ഇവര്‍ വീട്ടിലേക്ക് മടങ്ങി.