സ്വന്തം വീട്ടില്‍ നിന്നും ഇഡ്ഡലി കഴിച്ചിറങ്ങിയ ഗൃഹനാഥന്‍ രക്തം ചര്‍ദ്ദിച്ച് മരിച്ചു

ശശീന്ദ്രന്റെ അമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Update: 2023-04-02 13:50 GMT


തൃശ്ശൂര്‍: സ്വന്തം വീട്ടില്‍ നിന്നും ഇഡ്ഡലി കഴിച്ചിറങ്ങിയ ഗൃഹനാഥന്‍ രക്തം ചര്‍ദ്ദിച്ച് മരിച്ചു.തൃശൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യയും ഇവരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച രണ്ടു തെങ്ങ് കയറ്റ തൊഴിലാളികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഗീതയും ഇവരുടെ വീട്ടില്‍ ജോലിക്ക് എത്തിയ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്. രക്തം ഛര്‍ദ്ദിച്ച് അവശനായി എത്തിച്ച ശശീന്ദ്രന്‍, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇതേ ലക്ഷണങ്ങളാണ് മറ്റുള്ളവര്‍ക്കും ഉള്ളത്. ശശീന്ദ്രന്റെ അമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.





Tags:    

Similar News