വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

ആമയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ഭവനില്‍ ഗ്രേസി (62)യാണ് മരിച്ചത്.

Update: 2020-07-22 08:53 GMT

കൊല്ലം: കൊല്ലത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ഭവനില്‍ ഗ്രേസി (62)യാണ് മരിച്ചത്. ആയൂരില്‍ നേരത്തേ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കില്‍ ഗ്രേസി ചികില്‍സയ്‌ക്കെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ഹോം ക്വാറന്റൈനില്‍ ആക്കിയത്.

ഇരുനില വീടിന്റെ മുകള്‍ നിലയില്‍ മറ്റു ബന്ധുക്കളും താഴത്തെ നിലയില്‍ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. ഇവരെ രാവിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News