എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് വൈകീട്ട് സമര്‍പ്പിക്കും
സംസ്ഥാന പൊലിസ് ആസ്ഥാനത്ത് ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് സമര്‍പ്പിക്കും. സംസ്ഥാന പൊലിസ് ആസ്ഥാനത്ത് ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായിരുന്നു യോഗം. സംസ്ഥാന പൊലിസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നല്‍കിയിരുന്നത്. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.