'കളിക്കാം രസിക്കാം ഒത്തുകൂടാം'; ജൂനിയര്‍ ഫ്രണ്ട് സംഗമം പയ്യാമ്പലത്ത് വിജയകരമായി സമാപിച്ചു

Update: 2021-12-24 18:09 GMT
കളിക്കാം രസിക്കാം ഒത്തുകൂടാം; ജൂനിയര്‍ ഫ്രണ്ട് സംഗമം പയ്യാമ്പലത്ത് വിജയകരമായി സമാപിച്ചു

ചാലാട്: 'കളിക്കാം രസിക്കാം ഒത്തുകൂടാം' എന്ന തലക്കെട്ടില്‍ ജൂനിയര്‍ ഫ്രണ്ട്‌സ് ചാലാട് യൂനിറ്റ് രൂപീകരണവും വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിച്ചു. പയ്യാമ്പലം ബേ ക്ലബ്ബ് ടര്‍ഫില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിവിഷന്‍ കോഡിനേറ്റര്‍ നിഫാല്‍ മുഖ്യാതിഥിയായി വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്‌ബോധനം നല്‍കി.

തുടര്‍ന്നു നടന്ന ഫുട്‌ബോള്‍ മല്‍സരത്തില്‍ വിജയികളായവര്‍ക്ക് മുഖ്യാതിഥി നിഫാല്‍ സമ്മാനവിതരണം നല്‍കി. മറ്റ് മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് ഫൈസല്‍ കെ എന്‍, ഷബീര്‍, നൂറുദ്ദീന്‍, നഫ്‌സല്‍ തുടങ്ങിയവരാണ് സമ്മാനവിതരണം നടത്തിയത്. തുടര്‍ന്ന് ചാലാട് യൂനിറ്റ് പ്രസിഡന്റായ ഉമര്‍ മുഖതാറിനെയും സെക്രട്ടറിയായി നാഫിഹിനെയും തിരഞ്ഞെടുത്തു. ഏരിയ കോര്‍ഡിനേറ്റര്‍ ബിലാല്‍, ഷക്കീര്‍ എന്നിവര്‍ മേല്‍നോട്ടം നിര്‍വ്വഹിച്ചു.

Tags:    

Similar News