രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം സ്വകാര്യ സഹകരണത്തോടെ മലപ്പുറം ജില്ലയില്‍

Update: 2021-07-24 16:31 GMT

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അരീക്കോടിനടുത്തുള്ള വാഴക്കാട് കുടുംബരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. 2018 ലെ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന ആശുപത്രി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പാണ് പുനര്‍നിര്‍മിച്ച് നല്‍കിയത്


'റീബില്‍ഡ് കേരള' പദ്ധതിയുടെ ഭാഗമായാണ് കുടുംബരോഗ്യ കേന്ദ്രം പുനര്‍നിര്‍മിച്ചത്. പത്തുകോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. അത്യാധുനിക ലബോറട്ടറി, മിനി ഓപ്പറേഷന്‍ തീയറ്ററര്‍, പ്രത്യേക ചികിത്സാ വിഭാഗങ്ങള്‍ തുടങ്ങി ഓപ്പണ്‍ ജിം അടക്കം പുതിയ ആശുപത്രിയിലുണ്ട്. അടുത്ത രണ്ടുവര്‍ഷത്തേക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ചുമതലയും വിപിഎസ് ഗ്രൂപ്പ് ഏറ്റെടുത്തു.




Tags:    

Similar News