മന്‍മോഹന്‍ സിങിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി നേതാക്കള്‍

Update: 2024-12-31 08:33 GMT

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് മരണാനന്തരം ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി നേതാക്കള്‍. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന സംസ്‌കാര ചടങ്ങില്‍ പുഷ്പചക്രം അര്‍പ്പിച്ചാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്വ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് എംഎല്‍സി ടി ജീവന്‍ റെഡ്ഡി, കോണ്‍ഗ്രസ് രാജ്യസഭാ എംപിയും ജനറല്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍സ്) ജയറാം രമേഷ്, ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സഞ്ജയ് സിങ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാര്‍ പരസ്യമായി മന്‍മോഹന്‍ സിങിന് ഭാരതരത്ന നല്‍കി ആദരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും, 2004-14 കാലഘട്ടത്തില്‍ അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഇന്ത്യയുടെ വളര്‍ച്ച അഭൂതപൂര്‍വ്വമാണെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News