ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു

ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു.

Update: 2021-04-20 05:05 GMT
ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: കെഎസ്ടിപി എരിപുരം റോഡ് സര്‍ക്കിളിനു സമീപം നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകര്‍ത്തു. ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ റോഡില്‍നിന്നു മാറ്റി. കണ്ണൂരില്‍നിന്നുള്ള അഗ്‌നിശമന സേന പഴയങ്ങാടി പോലിസ്, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.




Tags:    

Similar News