ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ എട്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. 8,635 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്. കഴിഞ്ഞ മെയ് മാസത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
അതിനിടെ, ജനുവരി 16 ന് കൊവിഡ് വാക്സിന് വിതരണം ആരംഭിച്ചതിനുശേഷം രാജ്യത്ത് ഇതുവരെ 39 ലക്ഷത്തിലധികം പേര്‍ക്ക് കുത്തിവപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വ്യാപകമായ കൊവിഡ് വാക്സിനേഷന് ആണ് ഇന്ത്യയില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 30 മുതല്‍ ഇതുവരെ 1,07,66,245 കൊറോണ അണുബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ രാജ്യത്ത് 1.04 കോടിയിലധികം രോഗികള്‍ സുഖം പ്രാപിച്ചു; രോഗവുമായി ബന്ധപ്പെട്ട 1,54,486 മരണങ്ങള് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച 94 മരണങ്ങള് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.