മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു; മാധ്യമ വിമര്‍ശനവുമായി മുഖ്യമന്ത്രി

Update: 2025-03-27 07:32 GMT
മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു; മാധ്യമ വിമര്‍ശനവുമായി മുഖ്യമന്ത്രി

കൊച്ചി: മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം വട്ടവും ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നതുകൊണ്ട് ചില മാധ്യമങ്ങള്‍ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മാധ്യമരംഗം കോര്‍പറേറ്റുകളുടെ കയ്യിലാണെന്നും മാധ്യമ നിലപാടുകളെ ഇഴകീറി പരിശോധിച്ച് പുത്തന്‍മാധ്യമ സംസ്‌കാരത്തെ രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ മുഖം നോക്കാതെ ലഹരി മരുന്ന വേട്ട തീവ്രമാക്കിയിരിക്കുകയാണ്. ചില മാധ്യമങ്ങള്‍ രാഷ്ട്രീയം നോക്കി പ്രതികളെ കൈകാര്യം ചെയ്യുന്നുവെന്നും വിമര്‍ശിച്ചു. വാളയാര്‍ കേസില്‍ യഥാര്‍ഥ കുറ്റവാളി ആരെന്ന് നാട്ടില്‍ ചോദിച്ചാല്‍ എല്ലാവര്‍ക്കും സത്യം അറിയാമായിരുന്നു. എന്നിട്ടും, കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Tags:    

Similar News