വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 25 രൂപ കുറച്ചു

Update: 2022-10-01 06:52 GMT

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഇന്ധനവില വര്‍ധിച്ചതിനെത്തുടര്‍ന്ന് പ്രകൃതിവാതകത്തിന്റെ വില 40 ശതമാനം വര്‍ധിച്ചതിന് പിന്നാലെ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വാണിജ്യഎല്‍പിജി സിലിണ്ടറുകളുടെ വില 25.50 രൂപ കുറച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 1,885 രൂപയ്ക്ക് പകരം 1,859.50 രൂപയാകും.

കൊല്‍ക്കത്തയില്‍ ഇത് 1959 രൂപയായും മുംബൈയില്‍ 1811.50 രൂപയായും കുറച്ചു.

അവസാനമായി വില കുറച്ചത് ഒരു മാസം മുമ്പാണ്. സെപ്തംബര്‍ ഒന്നിന്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചിരുന്നു. അതോടെ ഡല്‍ഹിയില്‍ വില 1,885 രൂപയില്‍ നിന്ന് 1,976 രൂപയായി.

ഓഗസ്റ്റ് 1ന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയും 36 രൂപ കുറച്ചിരുന്നു. അതിനുമുമ്പ്, ജൂലൈ 6ന്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ നിരക്ക് യൂനിറ്റിന് 8.5 രൂപ കുറച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

Tags:    

Similar News