കുവൈത്ത് സിറ്റി: ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നതിനോ ശസ്ത്രക്രിയ നടത്തുന്നതിനോ മുമ്പ് പി.സി.ആര്‍ എടുക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് അഡ്മിഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന പി.സി.ആര്‍ പരിശോധന ഒഴിവാക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ പരിശോധനക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്.
കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കിയിരിക്കുകയാണ് കുവൈത്ത്. കൊവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കുള്ള മടക്കം ഏറക്കുറെ അവസാനഘട്ടത്തിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം.