ആലത്തൂര്‍: വൃഷ്ടി പ്രദേശങ്ങളില്‍ മഴകനത്തതോടെ മംഗലം ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. മൂന്നും രണ്ട് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. നിലവില്‍ 76.94 ആണ് ഡാമിലെ ജലനിരപ്പ്. 77.88 ആണ് പരമാവധി സംഭരണശേഷി. മംഗലം പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കൃഷിക്കായി ഇടത് വലത് കനാലുകള്‍ തുറന്നിട്ടുണ്ട്.