ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം കുന്നുമ്മലിന്റെ മകന് മിസ്ഹബ് അബ്ദുല്‍ സലാം(11) വാഹനാപകടത്തില്‍ മരിച്ചു. ദുഖാനില്‍ വ്യാഴാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. മിസ്ഹബിന്റെ മൂത്ത സഹോദരന് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. കുടുംബം ബീച്ചില്‍ പോയി മടങ്ങവേയായിരുന്നു സംഭവം.
മിസ്ഹബിന്റെ സഹോദരിയും സഹോദരിയുടെ കുഞ്ഞും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. മാതാവ്: ആബിദ. സഹോദരങ്ങള്‍: സന, മുഹമ്മദ്, ഫാത്തിമ, ദില്‍ന.