ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം കോടതി നോട്ടീസ് അയച്ചു

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രതികളെ വിട്ടയച്ചത്.

Update: 2023-03-27 15:56 GMT
ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം കോടതി നോട്ടീസ് അയച്ചു

ഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷാകാലവധിക്ക് മുന്നേ വിട്ടയച്ചതിനെതിരായ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രിം കോടതി നോട്ടിസ് അയച്ചു. കേസില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.

കേസില്‍ വികാരങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും നിയമത്തിന്റെ വഴിയേ പോകൂവെന്നും വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് അറിയിച്ചു. കേസ് ഭയപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി.പ്രതികള്‍ക്ക് ഇളവ് നല്‍കിയ വിധിയുടെ പ്രസ്‌കതമായ രേഖകള്‍ ഏപ്രില്‍ 18ന് ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാവുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രതികളെ വിട്ടയച്ചത്.


Tags:    

Similar News