കാബൂള്‍ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തെ താലിബാന്‍ അപലപിച്ചു

Update: 2021-08-27 01:59 GMT

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തെ താലിബാന്‍ നേതാക്കള്‍ അപലപിച്ചു. വ്യാഴാഴ്ചയാണ് യുഎസ് നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനം നടന്നത്.

''ഇസ് ലാമിക് എമിറേറ്റ്‌സ് കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന സ്‌ഫോടനത്തെ ശക്തമായി അപലപിക്കുന്നു''- താലിബാന്‍ വക്താവ് ട്വിറ്ററില്‍ എഴുതി.

യുഎസ് സേനയുടെ ചുമതലയിലുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്നും താലിബാന്‍ വ്യക്തമാക്കി. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ് ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. അമേരിക്കയുമായി അനുരഞ്ജനത്തിനു തയ്യാറായ രാജ്യദ്രോഹികളോടുള്ള പ്രതികരണമാണ് സ്‌ഫോടനമെന്ന് ഐഎസ് അവകാശപ്പെട്ടു. ചാവേറായി പൊട്ടിത്തെറിച്ചയാളുടെ ചിത്രവും ഐഎസ് പങ്കുവച്ചിട്ടുണ്ട്.

ഐഎസ് എന്ന് എടുത്തുപറഞ്ഞിരുന്നില്ലെങ്കിലും ആക്രമണ ഭീഷണിയുണ്ടെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തം പൗരന്മാരോട് വിമാനത്താവളത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനും ആസ്‌ത്രേലിയയും സമാനമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

ഏഴ് കുട്ടികളും 12 യുഎസ് മറീനുകളും അടക്കം സ്‌ഫോടനത്തില്‍ 60 പേര്‍ മരിച്ചതായാണ് വിവരം. 

Tags:    

Similar News