കാബൂള്‍ വിമാനത്താവള നടത്തിപ്പിന് സാങ്കേതികവിദഗ്ധരുടെ വലിയ സംഘമുണ്ടെന്ന് താലിബാന്‍
കാബൂള്‍: യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി താലിബാന്‍. അഫ്ഗാന്റ നിയന്ത്രണം ഏറ്റെടുത്ത താലിബാന്റെ കൈവശംയ വലിയൊരു പറ്റം എഞ്ചിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘമുണ്ടെന്ന് താലിബാന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
യുഎസ് സൈന്യം നാടുവിടാന്‍ കാത്തിരിക്കുകയാണ് തങ്ങളെന്നും അതിനുശേഷം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം വിമാനത്താവള നടത്തിപ്പിന് താലിബാന്‍ തുര്‍ക്കിയുടെ സഹായം തേടിയിരുന്നെങ്കിലും ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് കരുതുന്നത്. നാറ്റൊ സൈന്യം പിന്‍വാങ്ങിയാല്‍ പകരം വിമാനത്താവളത്തിന് സുരക്ഷ ഒരുക്കാന്‍ തുര്‍ക്കിയുടെ സൈന്യത്തെ വിമാനത്താവളത്തിന്റെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം താലിബാന്‍ തള്ളിയതോടെയാണ് കാബൂള്‍ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കണമെന്ന താലിബാന്റെ ആവശ്യത്തോട് തുര്‍ക്കി നിസ്സഹകരിക്കുന്നത്.