425 സ്വര്‍ണനാണയങ്ങളുള്ള നിധി കൗമാരക്കാര്‍ കണ്ടെത്തി

ഒന്‍പതാം നൂറ്റാണ്ടില്‍ അബ്ബാസി ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ് ഇവയെന്ന് ഇസ്രായേല്‍ പുരാവസ്തു അതോറിറ്റിയുടെ നാണയ വിദഗ്ധനായ റോബര്‍ട്ട് കൂള്‍ പറഞ്ഞു,

Update: 2020-08-25 02:42 GMT

തെല്‍അവീവ്: കളിമണ്‍ കുടുക്കയില്‍ സൂക്ഷിച്ച് കുഴിച്ചിട്ട സ്വര്‍ണനാണയങ്ങളുടെ നിധി കൗമാരക്കാര്‍ കണ്ടെത്തി. ഇസ്രായേലിലെ തെല്‍ അവീവിനു സമീപമാണ് സംഭവം. സന്നദ്ധ സേവന സംഘത്തോടൊപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് കൗമാരക്കാരാണ് നിധി കണ്ടെത്തിയത്. ഒന്‍പതാം നൂറ്റാണ്ടില്‍  അബ്ബാസി ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ് ഇവയെന്ന് ഇസ്രായേല്‍ പുരാവസ്തു അതോറിറ്റിയുടെ നാണയ വിദഗ്ധനായ റോബര്‍ട്ട് കൂള്‍ പറഞ്ഞു,

'ഞാന്‍ നിലത്തു കുഴിച്ചു, മണ്ണ് കുഴിച്ചപ്പോള്‍ വളരെ നേര്‍ത്ത ഇലകള്‍ പോലെ കാണപ്പെട്ടു, വീണ്ടും നോക്കിയപ്പോള്‍ ഇവ സ്വര്‍ണ്ണനാണയങ്ങളാണെന്ന് ഞാന്‍ കണ്ടു. അത്തരമൊരു സവിശേഷവും പുരാതനവുമായ ഒരു നിധി കണ്ടെത്തിയത് വളരെ ആവേശകരമായിരുന്നു.' നിധി കണ്ടെത്തിയ ഓസ് കോഹന്‍ പറഞ്ഞു.

കണ്ടെത്തല്‍ ഒരു അപൂര്‍വ നിധിയാണ് എന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. അക്കാലത്ത് ഈ പ്രദേശത്ത് എന്താണ് സംഭവിച്ചതെന്ന് ആഴത്തില്‍ മനസ്സിലാക്കാന്‍ ഇത് സഹായിക്കും. കിഴക്ക് പേര്‍ഷ്യ മുതല്‍ പടിഞ്ഞാറ് വടക്കേ ആഫ്രിക്ക വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഒരു സാമ്രാജ്യം ഭരിച്ചിരുന്ന അബ്ബാസിയ ഖിലാഫത്തിന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതാണ് നാണയങ്ങള്‍. രണ്ട് പൗണ്ടില്‍ താഴെ തൂക്കമുള്ളതും ശുദ്ധമായ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചതുമായ ദിനാറുകളാണ് കണ്ടെടുത്തത്. 

Tags:    

Similar News