ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍ പദ്ധതി വഴി ഇന്ത്യയില്‍ തിരിച്ചെത്തിച്ചത് 16.25 ലക്ഷം പേരെയെന്ന് വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി.
സന്തോഷത്തിന്റെയും പ്രതീക്ഷയുടെ സന്ദേശവുമായി വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരം രാജ്യത്ത് 16.25 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയത്. ഓരോ ദിവസവും കൂടുതല്‍ പേരെ നാം തിരിച്ചെത്തിക്കുമെന്നും പുരി ട്വീറ്റ് ചെയ്തു.
മന്ത്രാലയത്തിന്റെ കണക്കില്‍ സെപ്റ്റംബര്‍ 13 വരെ 4170 പേര്‍ തിരിച്ചുപോവുകയും ചെയ്തു.
മെയ് അവസാനമാണ് വന്ദേഭാരത് മിഷന്‍ പദ്ധതിക്ക് തുടക്കമിട്ടത്. യാത്രാ വിലക്ക് മൂലം ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായിരുന്നു വന്ദേഭാരത് മിഷന്‍.
മിഷന്‍ ഇപ്പോള്‍ ഒക്ടോബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന അതിന്റെ ആറാം പാദത്തിലൂടെയാണ് കടന്നുപോകുന്നത്.