'കൊവിഡ് സുനാമി' ആരോഗ്യസംവിധാനങ്ങള്‍ തകര്‍ക്കുമെന്ന് ലോകാരോഗ്യസംഘടന

Update: 2021-12-30 04:21 GMT

ജനീവ: ഇപ്പോള്‍ത്തനെ സമ്മര്‍ദ്ദത്തിലായ ആരോഗ്യസംവിധാനത്തെ വര്‍ധിച്ചുവരുന്ന ഡല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ കൂടുതല്‍ പ്രതസന്ധിയിലാക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

ഒമിക്രോണും ഡല്‍റ്റയും ലോകത്തിനു മുന്നിലെ ഇരട്ട ഭീഷണികളാണെന്നും ഇവ രണ്ടും കൂടി രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുമെന്നും ആശുപത്രിവാസവും മരണങ്ങളും കുത്തനെ ഉയരുമെന്നും ലോകാരോഗ്യസംഘടനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. 

ആഗോള തലത്തില്‍ രോഗബാധിതരുടെ എണ്ണം 11 ശതമാനമാണ് ഉയര്‍ന്നത്. യുഎസ്സിലും ഫ്രാന്‍സിലും ബുധനാഴ്ചയിലെ കണക്കുപ്രകാരം റെക്കോര്‍ഡ് എണ്ണം രോഗികളാണ് ഉള്ളത്.

ഡെല്‍റ്റയോടൊപ്പം പ്രചരിക്കുന്ന ഒമിക്രോണ്‍ കൂടുതല്‍ വേഗത്തില്‍ പ്രസരണം ചെയ്യപ്പെടുമെന്നതിനാല്‍ ലോകം ഒരു കൊവിഡ് സുനാമിയിലേക്ക നീങ്ങുമെന്ന് കരുതുന്നതായി ലോകാരോഗ്യ സംഘടന മേധാവി എഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

'ഇത് ഇപ്പോഴേ തളര്‍ച്ചയിലായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും മുകളില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കും''.

കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് മാത്രമല്ല, മറിച്ച് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായതാണ് സമ്മര്‍ദ്ദത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ മഹാമാരിയുടെ അവസാനത്തെ ഘട്ടത്തിലേക്ക് നാം കടക്കുമെന്ന് പറഞ്ഞ അദ്ദേഹം വാക്‌സിന്‍ വിതരണം ഒപ്പം വര്‍ധിപ്പിക്കണമെന്നും പറഞ്ഞു.

ഓരോ രാജ്യത്തെയും വാക്‌സിന്‍ നല്‍കുന്നതിന്റെ ശതമാനം 40 ല്‍ നിന്ന് 70 ശതമാനത്തിലേക്ക് എത്തിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ താല്‍പര്യം.

194 അംഗരാജ്യങ്ങളില്‍ 92 രാജ്യങ്ങള്‍ ഇതുവരെ 40 ശതമാനം ലക്ഷ്യം കൈവരിച്ചിട്ടില്ല.

കാലാവധി അവസാനക്കുന്നതിനുടത്ത സമയത്ത് വാക്‌സിന്‍ ഓരോ രാജ്യത്തെത്തുന്നതും സിറിഞ്ചുകളുടെ അഭാവവും വാക്‌സിന്‍ വിതരണത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

Tags:    

Similar News