ഹാക്കിങില്‍ പൊറുതിമുട്ടി ലോകത്തെ മുന്‍നിര സൈബര്‍ സുരക്ഷാ കമ്പനി; ടൂളുകള്‍ മോഷ്ടിച്ചു
ഹാക്കര്‍മാര്‍ 'റെഡ് ടീം അസസ്‌മെന്റ് ടൂളുകള്‍' മോഷ്ടിച്ചതായും കെവിന്‍ പറഞ്ഞു. അതോടെ ഭാവിയില്‍ ഹാക്കര്‍മാര്‍ അവ ഉപയോഗിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, അത്തരം ടൂളുകളുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഫയര്‍ ഐ പുറത്തിറക്കി.
ന്യൂയോര്‍ക്ക്: ലോകത്തെ മുന്‍നിര സൈബര്‍ സുരക്ഷാ കമ്പനിയായ ഫയര്‍ഐയെ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍. ആക്രമണ ശേഷിയുള്ള ഒരു രാജ്യത്ത് നിന്നുള്ള ഹാക്കര്‍മാര്‍ തങ്ങളെ ലക്ഷ്യമിട്ടുവെന്നും ഭാവിയില്‍ ഹാക്കിങ്ങിന് ഉപയോഗിക്കാന്‍ കഴിയുന്ന പ്രധാന ടൂളുകള്‍ മോഷ്ടിച്ചുവെന്നും കമ്പനി ചൊവ്വാഴ്ച വെളിപ്പെടുത്തി. ഫയര്‍ഐ സിഇഒ കെവിന്‍ മന്‍ഡിയയാണ് ബ്ലോഗിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ''ഫയര്‍ഐയെ ലക്ഷ്യമിടുന്നതിനും ആക്രമിക്കുന്നതിനുമായി ആക്രമണകാരികള്‍ അവരുടെ ലോകോത്തര കഴിവുകള്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്‌തെടുത്തു. വളരെ കൃത്യവും ആസൂത്രിതവുമായ പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളെയും ഫോറന്‍സിക് പരിശോധനയെയും പ്രതിരോധിക്കുന്ന രീതികള്‍ ഉപയോഗിച്ച് അവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചു. ഞങ്ങളോ ഞങ്ങളുടെ പങ്കാളികളോ മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകളുടെ ഒരു പുതിയ സംയോജനമാണ് അവര്‍ ഉപയോഗിച്ചത്.' കെവിന്‍ ബ്ലോഗില്‍ കുറിച്ചു.
ഹാക്കര്‍മാര്‍ 'റെഡ് ടീം അസസ്‌മെന്റ് ടൂളുകള്‍' മോഷ്ടിച്ചതായും കെവിന്‍ പറഞ്ഞു. അതോടെ ഭാവിയില്‍ ഹാക്കര്‍മാര്‍ അവ ഉപയോഗിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, അത്തരം ടൂളുകളുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഫയര്‍ ഐ പുറത്തിറക്കി. സോണി, ഇക്വിഫാക്‌സ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ നടന്ന ഹാക്കിങ്ങിനെ പ്രതിരോധിക്കാനുള്ള ദൗത്യത്തില്‍ മുഖ്യപങ്ക് വഹിച്ച കമ്പനിയാണ് ഫയര്‍ഐ