നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജിദ്ദയില്‍ ആത്മഹത്യ ചെയ്തു

പോലീസെത്തി മൃതദേഹം ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Update: 2023-03-18 13:32 GMT

ജിദ്ദ: ഫൈനല്‍ എക്‌സിറ്റില്‍ നാളെ (ഞായര്‍) നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തുവ്വൂര്‍ വലിയട്ട സ്വദേശി അബ്ദുല്‍ മുനീര്‍ (39) ആണ് മരിച്ചത്. 16 വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ഒരു കമ്പനിയില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തിന് കുറച്ചു കാലമായി കടുത്ത മൈഗ്രൈന്‍ ഉണ്ടാവാറുണ്ടെന്നും അതിനുള്ള ചികിത്സയിലുമായിരുന്നെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. എന്നാല്‍ മരണകാരണം വ്യക്തമല്ല. പോലീസെത്തി മൃതദേഹം ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


പരേതനായ അരീക്കന്‍ കോയയാണ് പിതാവ്. മാതാവ്: മുരിയെങ്ങലത്ത് ആമിന, ഭാര്യ: ഫൗസിയ, മക്കള്‍: ദില്‍ന (12), ദിയ ഫാത്തിമ (രണ്ടര), സഹോദരങ്ങള്‍: അബ്ദുല്‍ സുനീര്‍, അലി അക്ബര്‍.





Tags:    

Similar News