ക്രിസ്ത്യന്‍ ദേവാലയത്തിന്റെ വാതില്‍ കത്തിച്ച് അകത്ത് കയറി 12,000 രൂപ കവര്‍ന്നു
കോട്ടയം: പാമ്പാടി ചെവിക്കുന്നേല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ മോഷണം. വാതില്‍ കത്തിച്ച് ദ്വാരമുണ്ടാക്കി അകത്തുകടന്ന കള്ളന്‍ ദേവാലയത്തിനുള്ളിലെ പ്രധാന നേര്‍ച്ചപ്പെട്ടിയുടെ താഴ് തകര്‍ത്ത് 12,000 രൂപ കവര്‍ന്നു. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗത്തിന് തീയിട്ട് ദ്വാരമുണ്ടാക്കിയാണ് അകത്തുകയറി കവര്‍ച്ച നടത്തിയത്. ശനിയാഴ്ച രാത്രി 11.30നും 1.30നും ഇടയിലാണ് മോഷണം നടന്നത്.