ഇന്ത്യയില്‍ 8.72 ലക്ഷം വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടെന്ന് രാജ്യസഭയില്‍ കിരണ്‍ റിജിജു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 8.72 ലക്ഷം വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടെന്ന് കിരണ്‍ റിജിജു.വഖഫ് ഭേദഗതി ബില്ല് 2025-നെ കുറിച്ച് രാജ്യസഭയില്‍ സംസാരിക്കവെയാണ് പരാമര്‍ശം. ' ഇന്നത്തെ കണക്കനുസരിച്ച്, 8.72 ലക്ഷം വഖ്ഫ് സ്വത്തുക്കളുണ്ട്.2006-ല്‍, സച്ചാര്‍ കമ്മിറ്റി 4.9 ലക്ഷം വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം 12,000 കോടി രൂപയായി കണക്കാക്കിയിരുന്നെങ്കില്‍, ഈ സ്വത്തുക്കള്‍ ഇപ്പോള്‍ ഉണ്ടാക്കുന്ന വരുമാനം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.' കിരണ്‍ റിജിജു പറഞ്ഞു.
2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ്, 2014 മാര്‍ച്ച് 5 ന്, യുപിഎ സര്‍ക്കാര്‍ 123 പ്രധാന സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി വഖഫ് ബോര്‍ഡിന് കൈമാറിയെന്നും റിജിജു പറഞ്ഞു.