തിക്കോടി പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പ്രതിഷേധ ധര്‍ണ നടത്തി

Update: 2021-11-11 11:16 GMT

തിക്കോടി: അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം സമൂഹത്തെ ശുദ്ധീകരിക്കുമെന്ന് ഗ്രോ വാസു. തിക്കോടി പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമദരിദ്രരായവരുടെ ആവാസ കേന്ദ്രങ്ങള്‍ മലിനമാക്കരുത്. അസഹനീയമായ കാര്യങ്ങള്‍ വരുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ സമരരംഗത്ത് വരുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തിക്കോടി റെയില്‍വേ സ്‌റ്റേഷനടുത്ത് സുനാമി കോളനിയിലാണ് സംഭരണകേന്ദ്രം പണി കഴിപ്പിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും മാലിന്യം ശേഖരിച്ച് കോളനിക്കകത്തെ കേന്ദ്രത്തില്‍ എത്തിക്കുന്നത് പ്രദേശത്തിനു തന്നെ ഭീഷണിയാകുകയാണ്. 

യോഗത്തില്‍ എ വി നജീബ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി നിസാം പുത്തൂര്‍, ജില്ലാ കമ്മറ്റി അംഗം ജലീല്‍ സഖാഫി, മണ്ഡലം കമ്മിറ്റി അംഗം റിയാസ് പയ്യോളി, എം കെ സലാം ഖലീല്‍ കമ്മടത്തില്‍ എന്നിവര്‍ സംസാരിച്ചു. സമീപത്തെ വീടുകള്‍ ഗ്രോ വാസുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. 

Tags:    

Similar News