ആക്രമണ ഭീഷണി; കെ സുധാകരന് സായുധ പോലിസിന്റെ സുരക്ഷ

Update: 2022-06-18 11:35 GMT
ആക്രമണ ഭീഷണി; കെ സുധാകരന് സായുധ പോലിസിന്റെ സുരക്ഷ

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ സുരക്ഷ ഇരട്ടിയാക്കി. സുധാകരനു നേരേ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സുധാകരന്റെ കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ യാത്രയിലും സായുധ പോലിസിന്റെ അകമ്പടിയുമുണ്ടാവും.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണമുണ്ടായി. കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന നിലയുമുണ്ടായി. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങളില്‍ നേതാക്കള്‍ക്കെതിരേ വരെ കൊലവിളി മുദ്രാവാക്യവും വിളിച്ചിരുന്നു.

Tags:    

Similar News