മഹാരാഷ്ട്രയില്‍ 1000 ജലാറ്റിന്‍ സ്റ്റിക്കുകളും 1000 ഡിറ്റനേറ്ററുകളുമായി മൂന്ന് പേര്‍ പിടിയില്‍

Update: 2022-02-02 04:22 GMT

താനെ; മഹാരാഷ്ട്രയിലെ താനെയില്‍ 1000 ജലാറ്റിന്‍ സ്റ്റിക്കുകളും 1000 ഡിറ്റനേറ്ററുകളുമായി മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. താനെയിലെ ഭീവണ്ടിയില്‍നിന്നാണ് ഇവരെ മഹാരാഷ്ട്ര പോലിസ് കസ്റ്റഡിയിലെടുത്തത്.

പോലിസിനു ലഭിച്ച സൂചനയെത്തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് മൂന്ന് പേരെയും ഇന്നലെ വൈകീട്ട് പിടികൂടിയത്. ബല്യ ഹിരാജി പാട്ടീല്‍ (34), പങ്കജ് അച്ചെലാല്‍ ചൗഹാന്‍ (23), സംയ രാമചന്ദ്ര വെദ്ഗ (27) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും പാല്‍ഘര്‍ ജില്ലയിലെ വിക്രംഗഡ് നിവാസികളാണ്.

മോഷ്ടിച്ചുകൊണ്ടുവന്ന സ്‌ഫോടകവസ്തുക്കള്‍ കൈമാറാനുള്ള ശ്രമത്തിലായിരുന്നു മൂന്നുപേരുമെന്നാണ് പ്രഥമിക നിഗമനം.

നിസാംപൂര്‍ പോലിസ് സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Tags:    

Similar News