ലണ്ടന്‍: ബ്രെക്‌സിറ്റില്‍ തെരേസ മെയുമായുണ്ടായ അഭിപ്രായഭിന്നതയില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്ന് പാര്‍ലമെന്ററി അംഗങ്ങള്‍ രാജിവച്ചു. ഹെയ്ദി അല്ലെന്‍, അന്ന സൗബ്രി, സാറാ വൊലസ്റ്റന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വം രാജിവച്ചത്. അതേസമയം, അഭിപ്രായ ഭിന്നതയല്ലെന്നും ലേബര്‍ പാര്‍ട്ടിയുടെ മുന്‍ അംഗങ്ങള്‍ ഈയാഴ്ച രൂപീകരിച്ച ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പില്‍ അംഗമാകാനാണ് രാജിയെന്നും റിപോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, രാജ്യതാല്‍പര്യത്തിന് വിരുദ്ധമായാണ് തെരേസ മെയ് പ്രവര്‍ത്തിക്കുന്നതെന്നും കാഴ്ചക്കാരെ പോലെ ഇനിയും പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും തങ്ങള്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയോട് കൂറുപുലര്‍ത്തേണ്ടതുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ നേര്‍ത്ത ഭൂരിപക്ഷം മാത്രമുള്ള തെരേസ മെയ്ക്ക് ഇനി 8 അംഗങ്ങളുടെ അധിക പിന്തുണ മാത്രമാണ് പാര്‍ലമെന്റിലുള്ളത്.