ലക്ഷങ്ങള്‍ വില വരുന്ന നക്ഷത്ര ആമയുമായി മൂന്ന് പേര്‍ പിടിയില്‍
പള്ളിവളപ്പില്‍ വീട്ടില്‍ അജമല്‍ (22), പോരൂര്‍ കോട്ടുമ്മല്‍ മുഹമ്മദ് സല്‍മാന്‍ (23), തിരൂര്‍ പൊന്മുണ്ടം പാലക്കല്‍ പറമ്പില്‍ മൂസക്കുട്ടി (54) എന്നിവരാണ് പിടിയിലായത്.
ചെര്‍പ്പുളശ്ശേരി: ലക്ഷങ്ങള്‍ വില വരുന്ന നക്ഷത്ര ആമയുമായി മൂന്നു പേര്‍ ചെര്‍പ്പുളശ്ശേരി പൊലീസ് പിടിയിലായി. പാലക്കാട് എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി സിഐ പി വി രമേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് മൂന്നു പേരും തൊണ്ടി സഹിതം പിടിയിലായത്. ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ നടുവട്ടത്ത് വെച്ചാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്.
പള്ളിവളപ്പില്‍ വീട്ടില്‍ അജമല്‍ (22), പോരൂര്‍ കോട്ടുമ്മല്‍ മുഹമ്മദ് സല്‍മാന്‍ (23), തിരൂര്‍ പൊന്മുണ്ടം പാലക്കല്‍ പറമ്പില്‍ മൂസക്കുട്ടി (54) എന്നിവരാണ് പിടിയിലായത്.
വംശനാശം നേരിടുന്ന ആമയാണിത്. വിദേശ രാജ്യങ്ങളില്‍ 2 കോടി രൂപ വരുമെന്ന് കരുതുന്നു. വിദേശ ഏജന്‍സികളുമായി കച്ചവടമുറപ്പിക്കാനായിരുന്നു പദ്ധതി. പാലക്കാട് വച്ചാണ് കച്ചവടം എന്നറിയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കും. ആമയെ വനംവകുപ്പിന് കൈമാറി. കേരളത്തില്‍ ആദ്യമല്ലെങ്കിലും പാലക്കാട് ജില്ലയില്‍ നക്ഷത്ര ആമ പിടിയിലാകുന്നത് ആദ്യമാണ്.
റെയിഡില്‍ ചെര്‍പ്പുളശ്ശേരി സിഐക്കൊപ്പം, എസ് ഐമാരായ സി ടി ബാബുരാജ്, റോയ്, സിപിഒ മാരായ മുരളീധരന്‍, സനല്‍, സുനില്‍, ശശി എന്നിവരുമുണ്ടായിരുന്നു.