മണിപ്പൂരില്‍ സ്‌ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്

Update: 2023-01-26 04:55 GMT

ഇംഫാല്‍: മണിപ്പൂരിലെ ആര്‍ഡേയില്‍ സ്‌ഫോടനം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരാള്‍ സ്ത്രീയാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഉഖ്രുല്‍ ജില്ലയിലെ ഉഖ്‌റുള്‍ ടൗണിലുള്ള കമ്മ്യൂണിറ്റി സര്‍ക്കിളിലാണ് (ഗാന്ധി ചൗക്ക്) സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ റോഡില്‍ ചെറിയ ഗര്‍ത്തം രൂപപ്പെടുകയും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

പരിക്കേറ്റവര ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. റിപബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന ഈ സംഭവം വളരെ ഗൗരവത്തോടെയാണ് അധികൃതര്‍ നിരീക്ഷിക്കുന്നത്. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. അതേസമയം, നിരോധിത സംഘടനകളായ ഉള്‍ഫ (ഐ), എന്‍എസ്‌സിഎന്‍കെ എന്നിവ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്യുകയും റിപബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News