സൗദി അല്‍ഖോബാറില്‍ വാഹനാപകടം: മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‌സിഫ് (22) എന്നിവരാണ് മരണപ്പെട്ടത്.

Update: 2020-09-24 07:57 GMT
സൗദി അല്‍ഖോബാറില്‍ വാഹനാപകടം: മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ദമ്മാം: ഇന്ന് പുലര്‍ച്ചെ രണ്ടിന് ദമ്മാം കോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‌സിഫ് (22) എന്നിവരാണ് മരണപ്പെട്ടത്.

ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് സനദ് ഇപ്പോള്‍ ബഹറെയ്‌നില്‍ വിദ്യാര്‍ഥിയാണ്. മുഹമ്മദ് ഷഫീഖ്, അന്‌സിഫ് എന്നിവര്‍ ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Tags:    

Similar News