മഞ്ചേരി: മഞ്ചേരിയില്‍ പത്തര കിലോ കഞ്ചാവുമായി വീട്ടമ്മയും രണ്ട് യുവാക്കളും പിടിയിലായി. തമിഴ്‌നാട് തേനി കമ്പം ഉത്തമപാളയം വടക്ക് തറ വീഥിയില്‍ രംഗനാഥന്റെ ഭാര്യ ഭാര്യ മുരുകേശ്വരി (38), തിരൂരങ്ങാടി വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ വീട്ടില്‍ എന്‍ പി അമീര്‍(36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടില്‍ വീട്ടില്‍ ഇടി അഷ്‌റഫ്.(43) എന്നിവരാണ് പിടിയിലായത്. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ആര്‍ നിഗീഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഒരു ഹ്യുണ്ടായ് ഇയോണ്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓണം സ്‌പെഷ്യല്‍ െ്രെഡവിനോടാനുബന്ധിച്ചുള്ള പരിശോധനകളുടെ ഭാഗമായി മഞ്ചേരി നഗരം കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത വാഹന പരിശോധനക്കിടയിലാണ് മൂവരും കുടുങ്ങിയത്.