
കൊല്ലം: നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ മൂന്നു വയസുകാരിയെ പോലിസ് കണ്ടെത്തി. പത്തനാപുരം കുന്നിക്കോട് സ്വദേശിയായ കുട്ടിയേയും പ്രതിയേയും പന്തളത്ത് നിന്നാണ് പോലിസ് കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വച്ച് നാടോടി സ്ത്രീ കുട്ടിയെ തട്ടിയെടുത്തത്. കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കുട്ടിയെ തിരികെ കിട്ടാന്‍ കാരണമായത്. നിലവില്‍ നാടോടി സ്ത്രീയും കുട്ടിയും പന്തളം പോലീസ് സ്‌റ്റേഷനിലാണ്. ഇവര്‍ മുമ്പും കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടോ എന്ന് അറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.