കള്ള് ഷാപ്പില്‍ ചേട്ടന്‍ അനിയനെ തലയ്ക്കടിച്ച് കൊന്ന സംഭവം; പ്രതി പിടിയില്‍

Update: 2025-04-24 05:34 GMT
കള്ള് ഷാപ്പില്‍ ചേട്ടന്‍ അനിയനെ തലയ്ക്കടിച്ച് കൊന്ന സംഭവം; പ്രതി പിടിയില്‍

തൃശ്ശൂര്‍: ആനന്ദപുരത്ത് കള്ള് ഷാപ്പില്‍ ചേട്ടന്‍ അനിയനെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. ആനന്ദപുരം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു ഓടിരക്ഷപ്പെടുകയായിരുന്നു. യദുകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.

Tags:    

Similar News