അട്ടപ്പാടിയില്‍ പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു

Update: 2023-02-09 11:50 GMT

പാലക്കാട്: അട്ടപ്പാടി ചീരക്കടവില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. ഇന്ന് രാവിലെ മേയാന്‍ വിട്ട പശുവിനെ പുലി ആക്രമിച്ചു. സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളം വച്ചതോടെ പുലി ഓടിപ്പോവുകയായിരുന്നു. ആക്രമണത്തില്‍ പശുവിന്റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പുലിയുടെ ശല്യം പതിവാകുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഊരുകളില്‍ കാവല്‍നില്‍ക്കുന്ന പട്ടികളെ പുലി ആക്രമിച്ച് ഭക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

Tags:    

Similar News