
കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി) പുലിപ്പല്ല് കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഫ് ളാറ്റില്‍ നിന്ന് 5 ഗ്രം കഞ്ചാവ് പിടിച്ച കേസില്‍ വേടനെയും മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ എട്ടുപേരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാലാണ് ഇവര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മാലയില്‍നിന്നു കണ്ടെത്തിയ പുലിയുടെ പല്ലാണ് കസ്റ്റഡിക്ക് കാരണം. പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്‌റ്റേഷനിലേക്കു കൊണ്ടുപോകും. നാളെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.