ചെമ്മീന്‍ സിനിമയുടെ സഹസംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു

Update: 2025-04-07 00:42 GMT
ചെമ്മീന്‍ സിനിമയുടെ സഹസംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു

അന്തിക്കാട്(തൃശൂര്‍): ചെമ്മീന്‍ സിനിമയുടെ സഹസംവിധായകനായിരുന്ന ടി കെ വാസുദേവന്‍(89) അന്തരിച്ചു. സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമൊക്കെയായി 1960 കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ടി കെ വാസുദേവന്‍ നൂറോളം സിനിമകളില്‍ സംവിധാന സഹായിയായി. രാമു കാര്യാട്ട്, കെ എസ് സേതുമാധവന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു. പണിതീരാത്ത വീട്, കന്യാകുമാരി, രമണന്‍, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണന്‍, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ മണി. മക്കള്‍: ജയപാലന്‍, പരേതയായ കല്‍പന. മരുമക്കള്‍: അനില്‍കുമാര്‍, സുനിത. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

Similar News