ധാര്‍ഷ്ട്യത്തിന്റെ ആള്‍ രൂപം; വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് ജോസഫൈനെ പുറത്താക്കണമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍. താന്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹയല്ലെന്ന് പല തവണ തെളിയിച്ചതാണ് ഈ അധ്യക്ഷ. സംസ്ഥാനത്ത് വിവാദമായ പല സ്ത്രീബാലികാ പീഡന വിഷയങ്ങളിലെല്ലാം നിഷേധാത്മക നിലപാടാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്.
തനിക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ മാത്രം ഇടപെടുകയും സ്വമേധയാ നടപടികളെടുക്കുകയും ചെയ്യുന്ന ഇവര്‍ സ്വജനപക്ഷപാത്തതിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ആള്‍ രൂപമായി മാറിയിരിക്കുകയാണ്. ഗാര്‍ഹിക പീഡനത്തേക്കാള്‍ വലിയ മാനസിക പീഡനം വനിതകളോട് കാണിക്കുന്ന അധ്യക്ഷയെ ആശ്വാസത്തിനും നീതിക്കും വേണ്ടി ഇനി എങ്ങനെ വനിതകള്‍ ആശ്രയിക്കും. ഖജനാവില്‍ നിന്ന് അരക്കോടിയിലധികം രൂപ ഹോണറേറിയവും മറ്റ് അലവന്‍സുകളും നല്‍കി നാളിതുവരെ അധ്യക്ഷ പദവിയില്‍ കുടിയിരുത്തിയിട്ട് വനിതകള്‍ക്ക് എത്രമാത്രം നീതി ഉറപ്പാക്കാന്‍ സാധിച്ചു എന്ന് പുനപ്പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.