കക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് രാജിവയ്ക്കുക- എസ് ഡിപിഐ

Update: 2023-01-30 11:08 GMT

കോഴിക്കോട്: ആവിക്കല്‍ തോട്, കോതി മാലിന്യ പ്ലാന്റ്് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിട്ടും ജനങ്ങളെ വെല്ലുവിളിച്ച് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടുപോവുമെന്ന മേയര്‍ ബിനാ ഫിലിപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ച മേയര്‍ പിന്നീട് ധാര്‍ഷ്ഠ്യത്തോടുകൂടി നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ജനങ്ങളെ വെല്ലുവിളിക്കുന്ന അഹങ്കാരിയായ മേയര്‍ രാജിവയ്ക്കണം. ജനവാസ കേന്ദ്രത്തിലെ കക്കൂസ് മാലിന്യപ്ലാന്റ് നിര്‍മാണത്തിനെതിരേ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാവാത്ത ഭരണകൂടം ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുതെന്ന് വ്യക്തമാക്കണം. ജനകീയ പ്രതിഷേധങ്ങള്‍ തിരിച്ചറിഞ്ഞ് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ തയ്യാറാവണം.

സാധാരണക്കാരായ ജനങ്ങളെ പരിഗണിക്കുന്നതു കൂടിയാവണം വികസന പദ്ധതികള്‍. ജനപക്ഷത്ത് പ്രദേശവാസികള്‍ക്കൊപ്പം എസ് ഡിപിഐ എക്കാലത്തും നിലയുറപ്പിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറി കെ ഷെമീര്‍, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ പി ജാഫര്‍, സമരസമിതി നേതാവ് ഗഫൂര്‍ വെള്ളയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News