മരുന്ന് പൂഴ്ത്തിവെപ്പിനും ക്ഷാമത്തിനുമെതിരേ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: അവശ്യമരുന്ന് പൂഴ്ത്തിവെക്കുന്നതിനും ക്ഷാമത്തിനുമെതിരേ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കി. അവശ്യമരുന്നുകളുടെ സ്റ്റോക്ക്, പ്രത്യേകിച്ച് കൊവിഡ് മരുന്നുകള്‍ വിപണിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ രാജ്യത്ത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയത്.
ആഭ്യന്തര വിപണിയില്‍ അവശ്യമരുന്നുകളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇടവിട്ടുള്ള മാര്‍ക്കറ്റ് സര്‍വ്വെകള്‍ നടത്തണം. വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരവും ഉറപ്പുവരുത്തണം- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. അതിനു വേണ്ടി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കള്‍ അസോസിയേഷന്‍ തുടങ്ങിയ ഏജന്‍സികളുടെ സഹായം സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പൂഴ്്ത്തിവെപ്പ് ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. മരുന്ന് ഉല്പാദനവുമായി ബന്ധപ്പെട്ട അപേക്ഷകളിലും മരുന്നുകളുടെയും സ്റ്റെറിലൈസറുകളുടെയും ഇറക്കുമതിക്കുള്ള അപേക്ഷകളിലും വേഗത്തില്‍ തീരുമാനമെടുക്കണം- കത്ത് തുടരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് പലയിടത്തും മരുന്നിന്റെ ലഭ്യതയില്‍ തടസ്സമുണ്ടായിട്ടുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.