
പത്തനംതിട്ട: നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നിലിടിച്ച ടോറസ് കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.15ഓടെ മനക്കച്ചിറ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റല്‍ കയറ്റിവന്ന ടോറസ് ലോറിയാണ് അപകടത്തില്‍പെട്ട് കത്തി നശിച്ചത്. രണ്ട് കാറുകള്‍ക്ക് പിന്നിലിടിച്ച ശേഷമാണ് ടോറസ് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു കയറിയത്. ടോറസില്‍ നിന്ന് പുക ഉയരുന്നതു കണ്ടതോടെ െ്രെഡവര്‍ ചാടി രക്ഷപ്പെട്ടു. ടോറസ് പൂര്‍ണമായും അഗ്‌നിക്കിരയായി. തിരുവല്ല അഗ്‌നിരക്ഷാ സേനയെ എത്തി തീ നിയന്ത്രണവിധേയമാക്കി.