ട്രാക്ടര്‍ റാലി: സംഘര്‍ഷത്തിനു പിന്നില്‍ കോണ്‍ഗ്രസ്സെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

Update: 2021-01-28 14:21 GMT

ബംഗളൂരു: ഡല്‍ഹിയില്‍ റിപബ്ലിക് ദിന ട്രാക്ടര്‍റാലിക്കിടയില്‍ സംഘര്‍ഷമുണ്ടായതിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു. രാജ്യതലസ്ഥാനത്ത് അസ്വസ്ഥതകളുണ്ടാക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമമാണ് ഡല്‍ഹിയിലെ സംഘര്‍ഷത്തിനു കാരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

''ഡല്‍ഹി പോലിസിനെതിരേയുണ്ടായ ആക്രമണവും ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചതും പൊറുക്കാനാവില്ല. പ്രശ്‌നക്കാരെ നിയമത്തിന്റെ മുന്നിലെത്തിക്കണംട''- മന്ത്രി ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച നടന്ന ട്രാക്ടര്‍ റാലി പോലിസിന്റെ ഇടപെടല്‍ മൂലം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതിനിടയില്‍ ഏതാനും പേര്‍ ചെങ്കോട്ടയില്‍ കര്‍ഷക സമരക്കാരുടെ പതാക ഉയര്‍ത്തുകയും ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 19 പേരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. 25 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംഘര്‍ഷത്തില്‍ ധാരാളം കര്‍ഷകര്‍ക്കും പോലിസുകാര്‍ക്കും പരിക്കേറ്റു.

അതേസമയം സംഘര്‍ഷത്തിനു പിന്നില്‍ സമരത്തില്‍ നുഴഞ്ഞുകയറിയവരാണെന്നാണ് സംഘാടകരുടെ വാദം. അത് തെളിയിക്കുന്നതിനുള്ള ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

കര്‍ഷക നേതാക്കളെ പ്രതിചേര്‍ത്തും പോലിസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News