1251 ഗതാഗത നിയമ ലംഘനം; റാസല്‍ ഖൈമയില്‍ യുവാവ് പിഴയായി നല്‍കേണ്ടത് 2.17 കോടി രൂപ

നിരന്തരം നിയമ ലംഘനം നടത്തി പിഴ ഒടുക്കാത്ത ഈ യുവാവിനെതിരേ നിയമ നടപടി സ്വീകരിച്ചതായി റാസല്‍ ഖൈമയിലെ അല്‍ മമൂറ പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ വലീദ് മുഹമ്മദ് ജുമ അറിയിച്ചു.

Update: 2019-03-17 14:05 GMT

റാസല്‍ ഖൈമ: ഗാതഗത നിയമ ലംഘനം നടത്തുന്നതിന് പിഴ ഒടുക്കുന്നത് സാധാരണയാണങ്കിലും 11 ലക്ഷം ദിര്‍ഹം പിഴ നല്‍കേണ്ടി വരുന്നത് അപൂര്‍വ്വ സംഭവമാണ്. ഇന്ത്യന്‍ രൂപയില്‍ 2 കോടി 17 ലക്ഷം തുല്യമാണിത്. റാസല്‍ ഖൈമയിലെ ഒരു യുവാവാണ് 1251 നിയമ ലംഘനങ്ങള്‍ നടത്തി പുലിവാല് പിടിച്ചത്.

നിരന്തരം നിയമ ലംഘനം നടത്തി പിഴ ഒടുക്കാത്ത ഈ യുവാവിനെതിരേ നിയമ നടപടി സ്വീകരിച്ചതായി റാസല്‍ ഖൈമയിലെ അല്‍ മമൂറ പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ വലീദ് മുഹമ്മദ് ജുമ അറിയിച്ചു. 23കാരന്റെ വാഹനം പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹം നടത്തിയ നിയമ ലംഘനങ്ങളില്‍ 51 എണ്ണം അമിത വേഗതയില്‍ െ്രെഡവ് ചെയ്തതിനാണ്.

Tags:    

Similar News