ഭരണകാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് പരിശീലനക്ലാസ്; പരിശീലനം നല്‍കുന്നത് തിരുവനന്തപുരം ഐഎംജി
അധികാരത്തിലെത്തി 100 ദിനം പൂര്‍ത്തിയാക്കിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം എത്താതതും പരിശീലന പദ്ധതിയ്ക്ക് പിന്നിലുണ്ട്
തിരുവനന്തപുരം: ഭരണകാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിന് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. പരിശീലനം നല്‍കുന്നത് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റാണ്്. ഈ മാസം 20,21,22 തിയ്യതികളിലാണ് ക്ലാസ്. രാവിലെ ഒന്‍പത് മുതല്‍ ഒന്നര വരെയാണ് ഐഎംജി പരിശീലനക്ലാസ്. രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ്് ദിവസം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പഠനക്ലാസ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇത്തരം പരിശീലന പരിപാടി നടന്നിരുന്നു.
അധികാരത്തിലെത്തി 100 ദിനം പൂര്‍ത്തിയാക്കിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം എത്താതതും പരിശീലന പദ്ധതിയ്ക്ക് പിന്നിലുണ്ട്. ക്ലാസുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ നല്‍കിയിരുന്നു.