കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ആദിവാസി യുവാവ് വയനാട് സ്വദേശി വിശ്വനാഥന്‍ മരിച്ച കേസില്‍ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലിസ്.
വിശ്വനാഥനെ മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് തടഞ്ഞ രണ്ടുപേരുടെ വ്യക്തമായ ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. എസ്‌സി- എസ് ടി കമ്മീഷന്റെ രൂക്ഷവിമര്‍ശനത്തിനു പിന്നാലെയാണ് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. അതേസമയം, വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ റീ പോസ്റ്റ്‌മോര്‍ട്ടം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.