ലഖ്‌നോ: അടുത്ത മാസം നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മല്‍സര രംഗത്തുണ്ടാവില്ലെന്ന് സൂചന. സമാജ് വാദി പാര്‍ട്ടി നേതാവ് കിരന്‍മോയ് നന്ദയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
ഫെബ്രുവരി എട്ടിന് മമത യുപിയിലെത്തി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തുമെന്നും ലഖ്‌നോവിലും വരാണസിയിലും വെര്‍ച്വല്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും കിരന്‍മോയ് നന്ദ പറഞ്ഞു.
'തൃണമൂലിനും മമത ബാനര്‍ജിക്കും യുപിയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല. എല്ലാ സീറ്റും അഖിലേഷ് യാദവിന് നല്‍കും'- നന്ദയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറഞ്ഞു.
2021ലെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനുവേണ്ടി യാദവ് ജയാ ബച്ചനെ അയച്ചിരുന്നു.
അതേസമയം ദേശീയ അടിസ്ഥാനത്തില്‍ സ്വാധീനം ശക്തമാക്കുന്നതിനുവേണ്ടി തൃണമൂല്‍ ഗോവയില്‍ ശക്തമായി മല്‍സര രംഗത്തുണ്ട്.