മ്യാന്‍മാറിലെ സൈനിക നടപടി: പ്രതിഷേധം രേഖപ്പെടുത്തു തുര്‍ക്കി

മ്യാന്‍മാറിലെ സാധാരണക്കാര്‍ക്കെതിരായ ഈ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായും സിവിലിയന്‍ ജനതയ്‌ക്കെതിരായ അത്തരം പ്രവൃത്തികള്‍ ഉടന്‍ അവസാനിപ്പിക്കാനുള്ള ആഹ്വാനം ഈ അവസരത്തില്‍ ആവര്‍ത്തിക്കുന്നുവെന്നും തുര്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.

Update: 2021-03-29 18:17 GMT

ആങ്കാറ: പട്ടാള അട്ടിമറിക്കെതിരേ തെരുവിലിറങ്ങിയ പ്രക്ഷോഭകരെ വെടിവെച്ച് കൊല്ലുന്ന മ്യാന്‍മാര്‍ സൈനിക നടപടിക്കെതിരേ പ്രതിഷേധവുമായി തുര്‍ക്കി. തുര്‍ക്കി സായുധസേന വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സൈനികാഭ്യാസ പ്രകടനത്തിന് ശേഷമാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടത്. മ്യാന്‍മാറിലെ സാധാരണക്കാര്‍ക്കെതിരായ ഈ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായും സിവിലിയന്‍ ജനതയ്‌ക്കെതിരായ അത്തരം പ്രവൃത്തികള്‍ ഉടന്‍ അവസാനിപ്പിക്കാനുള്ള ആഹ്വാനം ഈ അവസരത്തില്‍ ആവര്‍ത്തിക്കുന്നുവെന്നും തുര്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ നേതാക്കളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും തടങ്കലിലാക്കിയ സിവിലിയന്മാരെയും ഉടന്‍ മോചിപ്പിക്കുകയും ജനാധിപത്യത്തിലേക്ക് മടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ തുര്‍ക്കി മ്യാന്മറിനോട് ആവശ്യപ്പെട്ടു. അടുത്തിടെ നിരവധി പേരെയാണ് സൈന്യം നിര്‍ദാക്ഷിണ്യം വെടിവച്ച് കൊന്നത്.

Tags:    

Similar News